രാജാക്കാട് : എസ്. എൻ.ഡി. പി യോഗം രാജാക്കാട് യൂണിയന് കീഴിലുള്ള ശ്രീനാരായണ വൈദിക സമിതിയുടെ പൊതുയോഗം പ്രസിഡന്റ് സതീഷ്ശാന്തിയുടെ അദ്ധ്യക്ഷതയിൽ നടന്നു. സെക്രട്ടറി ലക്ഷ്മണൻ ശാന്തി സ്വാഗതം ആശംസിച്ചു. വൈദിക സമിതി ജില്ലാ രക്ഷാധികാരി എം. പുരുഷോത്തമൻ ശാന്തികൾ ഭദ്രദീപം തെളിയിച്ചു. യൂണിയൻ കൗൺസിലർ എൻ. വിജയകുമാർ, രാജാക്കാട് ശാഖായോഗം സെക്രട്ടറി കെ. ടി സുജിമോൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കർമ്മങ്ങളുടെ ഏകീകരണത്തെക്കുറിച്ച് യോഗം ചർച്ച ചെയ്തു. യോഗവും വൈദിക സമിതിയും ചേർന്ന് ചേർത്തലയിൽ നടത്തുന്ന വേദാഗമ വിദ്യാപീഠത്തിന്റെ ഉദ്ഘാടനത്തിൽ മുഴുവൻ അംഗങ്ങളും പങ്കെടുക്കാൻ തീരുമാനിച്ചു. വൈസ് പ്രസിഡന്റ് സച്ചിതാനന്ദ ശാന്തി നന്ദി പറഞ്ഞു.