രാജാക്കാട് : ശാന്തൻപാറ വാക്കോടസിയ്ക്ക് സമീപം പത്തേക്കർ ഭാഗത്ത് സ്വകാര്യ ഏലത്തോട്ടത്തിലെ സൂപ്പർവൈസറെ വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് വീരപാണ്ടി സ്വദേശി ഗുണശേഖരൻ (55) ആണ് ഏലത്തോട്ടത്തിലെ ഷെഡ്ഡിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തമിഴ്നാട് സ്വദേശിയായ രാജേന്ദ്രന്റെ ഉടമസ്ഥതതയിലുള്ള തോട്ടത്തിൽ ഒരാഴ്ച്ച മുമ്പാണ് ഇയാൾ ഗുണ.ശേഖരൻ ജോലിയ്ക്ക് എത്തിയത്. ഞായറാഴ്ച്ച അവധി ആയതിനാൽ തോട്ടത്തിന്റെ കാവൽ ഏൽപ്പിച്ച ശേഷം ശനിയാഴ്ച്ച വൈകിട്ട് ഉടമ സ്വദേശത്തേയ്ക്ക് പോയിരുന്നു. ഇന്നലെ രാവിലെ ജോലിയ്ക്ക് എത്തിയ തൊഴിലാളികൾ സൂപ്പർവൈസർ ഷെഡ്ഡിൽ മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ച മൃതദേഹം നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേയ്ക്ക് കൊണ്ടുപോയി. ഭാര്യ അമയതി, മക്കൾ നാഗരാജ്, നാഗവേണി.