തൊടുപുഴ: സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എൻ ജി ഒ യൂണിയൻ നേതൃത്വത്തിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിനു മുന്നിലും സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് മുന്നിലും ഇന്ന് ജീവനക്കാർ പ്രകടനം നടത്തും. സ്‌പെഷ്യൽ റൂളിലെ അപാകതകൾ പരിഹരിക്കുക, ട്രേഡ്സ്മാൻ നിയമനം സംസ്ഥാന തലത്തിലാക്കുക, ഗ്രൂപ്പ് ഡി ജീവനക്കാരുടെ പ്രമോഷൻ ഉടൻ നടപ്പിലാക്കുക, സ്‌പെഷ്യൽ റൂൾ നിലവിൽ വന്ന 2012 ഒക്ടോബർ മുതലുള്ള ഒഴിവുകൾ മാത്രം പരിഗണിച്ച് അനുപാതം നിശ്ചയിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചുകൊണ്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. ഇടുക്കി എഞ്ചിനീയറിംഗ് കോളേജ്, മുട്ടം, പുറപ്പുഴ, നെടുംങ്കണ്ടം, കുമളി എന്നിവടങ്ങളിലെ പോളിടെക്നിക് കോളേജുകൾ, കാളിയാർ, പുറപ്പുഴ, അടിമാലി എന്നിവടങ്ങളിലെ ടെക്നിക്കൽ ഹൈസ്‌കൂളിന് മുന്നിലും ഇന്ന് നടത്തുന്ന പ്രകടനത്തിൽ എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്ന് ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ എന്നിവർ
അഭ്യർത്ഥിച്ചു.