merlin
മെർളിൻ റോയി

തൊടുപുഴ :ദേശീയ തലത്തിൽ സംഘടിപ്പിച്ചിരുന്ന ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ തൊടുപുഴ ന്യൂമാൻ കോളേജ് മൂന്നാം വർഷ വാണിജ്യ ശാസ്ത്ര വിദ്യാർത്ഥിനി മെർളിൻ റോയി എൻ. സി.സി കേരള ലക്ഷദ്വീപ് ടീമിൽ ഇടം നേടി. വെസ്റ്റ് ബംഗാളിൽ നടക്കുന്ന ഇന്റർ ഡയറക്ടറേറ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയിലെ 17 എൻ.സി.സി ഡയറക്ടറേറ്റുകളുടെ ടീമുകൾ പങ്കെടുക്കും. കേരള ലക്ഷദ്വീപ് ഡയറക്ടറേറ്റിൽ നിന്നും 8 ആൺകുട്ടികളും 8 പെൺകുട്ടികളുമടക്കം 16 താരങ്ങളാണ് വ്യക്തിഗത മികവിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെടുന്നത്. മൂവാറ്റുപുഴ 18 കേരള ബറ്റാലിയനിലെ രണ്ടായിരത്തിലധികം വിദ്യാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഏക കേഡറ്റാണ് മെർലിൻ. ഇന്റർ ഗ്രൂപ്പ് മത്സരത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ മെർലിൻ തൊടുപുഴ ആലക്കോട് കീമറ്റത്തിൽ റോയി - ഡെല്ലാ ദമ്പതികളുടെ മകളാണ്. മെർലിനെ എൻ.സി.സി കോട്ടയം ഗ്രൂപ്പ് കമാൻഡർ ബ്രിഗേഡിയർ എൻ. വി സുനിൽ കുമാർ, 18 കേരള കമാൻഡിങ്ങ് കേണൽ ഓഫീസർ കിരിത് നായർ, അഡ്മിനിട്രേറ്റീവ് ഓഫീസർ ലഫ്. കേണൽ രജ്ജിത്ത് എ.പി, കോതമംഗലം ഹയർ എഡ്യൂക്കേഷൻ സെക്രട്ടറി റവ. ഡോ. ജോർജ് താനത്തു പറമ്പിൽ, കോളേജ് പ്രിൻസിപ്പാൾ ഡോ. തോംസൺ ജോസഫ്, എൻ.സി.സി ഓഫീസർ ലഫ്. പ്രജീഷ് സി മാത്യു, വൈസ് പ്രിൻസിപ്പാൾ റവ. ഡോ. മാനുവൽ പിച്ചളക്കാട്ട്, ബർസാർ ഫാ. പോൾ കാരക്കൊമ്പിൽ എന്നിവർ അഭിനന്ദിച്ചു.