കുമളി: ബാഡ്മിന്റൺ കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. കുമളി ഒന്നാം മൈൽ വലിയകണ്ടം താഴത്തേതിൽ വീട്ടിൽ (പ്രാവുംകൂട്) അനോജി സണ്ണി (45) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ട് പത്ത് മണിയോടെയാണ് സംഭവം. കുമളി വൈഎംസിഎയിലെ ഇന്റൊർ കോർട്ടിൽ സുഹൃത്തുക്കളോടൊപ്പം ഷട്ടിൽ ബാഡ്മിന്റൻ കളിക്കുന്നതിനിടെ അനോജി സണ്ണി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ അനോജിയെ കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് സെന്റ് പീറ്റേഴ്സ് മാർത്തോമ പള്ളിയിൽ. സണ്ണി- അമ്മിണി ദമ്പതികളുടെ മകനായ അനോജി അവിവാഹിതനാണ്. സഹോദരങ്ങൾ: അനിൽ സണ്ണി, അനിലാ റോയി, അനിതാ റോയി.