veluthulli
കാന്തല്ലൂർ പെരുമലയിൽ വിളവെടുത്ത വെളുത്തിള്ളി കൃഷി പാടത്ത് കൂട്ടിയിട്ടിരിക്കുന്നു

മറയൂർ: കാന്തല്ലൂർ വട്ടവട ഭാഗങ്ങളിൽ ഓണ.ക്കാലത്തേക്കുള്ള വിളവെടുപ്പ് ആരംഭിച്ചു. കാന്തല്ലൂരിൽ വിളവെടുത്ത ഒന്നാം തരം വെളുത്തുള്ളിക്ക് കിലോയ്ക്ക് 200 രൂപയാണ് ലഭിച്ചത് കന്തല്ലൂരിലെ നാരാച്ചി പെരൂമല ,കീഴാന്തൂർ എന്നിവടങ്ങളിലാണ് വിളവെടുപ്പ് ആരംഭിച്ചത്. വിളവെടുപ്പ് ആരംഭിച്ചെങ്കിലും ഓണക്കാലത്തേക്കുള്ള സംഭരണം ഹോർട്ടികോർപ്പ് ആരംഭിക്കാത്തതും പെരിയവരൈപ്പാലത്തിന്റെ പുനർ നിർമ്മാണം നടക്കുന്നതിനാലും വിളവെടുത്ത ആദ്യ ലോറി തമിഴ്നാട്ടിലേ മേട്ടുപ്പാളയം മാർക്കറ്റിലാണ് വിൽപ്പന നടത്തിയത്. കാന്തല്ലൂർ വെളുത്തുള്ളിക്ക് തൈലത്തിന്റെ അളവ് കൂടുതലായതിനാൽ തമിഴ്നാട്ടിലെ വടുക്‌വെട്ടി ,മേട്ടുപ്പാളയം മാർക്കറ്റുകളിൽ ആവശ്യക്കാർ ഏറെയാണ്. കാന്തല്ലൂരിലെയും കീഴാന്തൂരിലെയും കർഷരായ ദണ്ഡപാണി, ചെല്ലദുരൈ എന്നിവരാണ് രണ്ട് ടൺ വെളുത്തുള്ളി മേട്ടുപാളയം വെളുത്തുള്ളി വിൽപന നടത്തി മടങ്ങിയത്. മാർക്കറ്റിലെ അഞ്ചു ശതമാനം കമ്മീഷനും വാഹനത്തിന്റെയും കൂലി കഴിഞ്ഞാൽ 180 രൂപയോളം ലഭിക്കുന്നതിനാൽ ലാഭകരമാണെന്ന് കർഷർ പറയുന്നു. കഴിഞ്ഞ ഓണകാലത്ത് 60 രൂപ മുതൽ 90 രൂപ മാത്രമാണ് കാന്തല്ലൂരിലെ കർഷകർക്ക് വില ലഭിച്ചത്.
ഇപ്പോൾ കഴിഞ്ഞ തവണത്തേക്കൾ ഇരട്ടി വില ലഭിച്ചതിന്റെ ആഹ്ലാദത്തിലാണ് കർഷകർ.പ്രാദേശിക വിപണിയിൽ നിലവിൽ 260 രൂപവരെ വിലലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഇൻഹേലിയം ഗാർലിക്ക്, റെഡ് ഇൻഹേലിയം ഗാർലിക്ക് എന്നിവയാണ് കാന്തല്ലൂരിൽ കൃഷി ചെയ്തുവരുന്ന വെളുത്തുള്ളി ഇനങ്ങൾ ഇവയെ മേട്ടുപാളയം പൂട് സിംഗപ്പൂർ പൂട് എന്നിങ്ങനെ പ്രാദേശികമായി അറിയപെടുന്നു. .മറയൂർ മല നിരകളിൽ ലാഭമായ ഏക കൃഷിയാണ് വെളുത്തുള്ളി കൃഷി.കാന്തല്ലൂരിൽ പരമ്പരാഗതമായി കൃഷി ചെയ്തുവരുന്ന വെളുത്തുള്ളിക്ക് മറ്റു പ്രദേശങ്ങളിൽ വിളയുന്ന വെളുത്തുള്ളിയേക്കാളും തൈലത്തിന്റെ അളവും കേടുകൂടാതെ ഇരിക്കുന്ന കാലയളവും കൂടുതലാണ് ഇതിനാൽ തമിഴ്നാട്ടിലെ മാർക്കറ്റിൽ പോലും മികച്ച വില ലഭിക്കാറുണ്ട്. വിളവെടുപ്പ് ആരംഭിച്ചെങ്കിലും വിപണിയിലെത്താൻ പത്ത് ദിവത്തോളം വേണ്ടിവരും .വിളവെടുക്കുന്നവ തോട്ടത്തിൽ തന്നെ പുതയിടും( ഇലയോട് കൂടി കൂട്ടിയടുക്കി വക്കുന്നത്) ഉണങ്ങിയ ശേഷം തണ്ട് മുറിച്ചുകളഞ്ഞാണ് വിൽക്കാനായി മാർക്കറ്റിൽ എത്തിക്കുന്നത്.