കുണിഞ്ഞി: മുളഞ്ഞാനാനിയിൽ എം.സി. ചാക്കോ (റിട്ട. അദ്ധ്യാപകൻ -90) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് രണ്ടിന് പുറപ്പുഴയിലുള്ള ഐക്കനാലിൽ സന്തോഷിന്റെ വീട്ടിൽ ആരംഭിച്ച് മാറിക സെന്റ് ജോസഫ് ഫൊറോന പള്ളിയിൽ. ഭാര്യ പരേതയായ റോസമ്മ മരങ്ങാട്ടുപള്ളി പുല്ലാന്താനിക്കൽ കുടുംബാംഗം. മക്കൾ: കാതറിൻ (റിട്ട. ടീച്ചർ), കൊച്ചുത്രേസ്യ (റിട്ട. ഹോമിയോ റിസേർച്ച് സെന്റർ, കർണാടക), സെലിൻ (റിട്ട. ടീച്ചർ എസ്ജിഎച്ച്എസ് കലയന്താനി), പരേതയായ ഷീബ (ഗവ. ഹോസ്പിറ്റൽ, മൂവാറ്റുപുഴ), പൗളി (ഏറ്റുമാനൂർ), ലെയോണി (ടീച്ചർ, ഭൂട്ടാൻ), ലെസ് (പോസ്റ്റ്മിസ്ട്രസ് കാരമല കൂത്താട്ടുകുളം). മരുമക്കൾ: ജോസുകുട്ടി (റിട്ട. മാനേജർ ഫെഡറൽ ബാങ്ക്), ബാബു (റവന്യു ഡിപ്പാർട്ടുമെന്റ്), ആന്റണി കണ്ടിരിക്കൽ (റിട്ട. ഹെഡ്മാസ്റ്റർ), ബെന്നി കുരിക്കൂർ (ടീച്ചർ ഗവ. സ്‌കൂൾ അരിക്കുഴ), ഷിജി കുഴിക്കാട്ടിൽ (ഏറ്റുമാനൂർ), ജോമോൻ താണോലിൽ മറ്റത്തിപ്പാറ (ടീച്ചർ, ഭൂട്ടാൻ), സന്തോഷ് ഐക്കനാലിൽ (ഐഎച്ച്ആർഡി ചേർത്തല).