ration
മറയൂർ മേലാടിയിടെ റേഷൻകട യിൽ താലൂക്ക് സപ്ലൈ ഓഫീസർ പരിശോധന നടത്തുന്നു

മറയൂർ: മറയൂർ ഗ്രാമപഞ്ചായത്തിൽ മേലാടി ഭാഗത്ത് പ്രവർത്തിക്കുന്ന റേഷൻകട നാട്ടുകാരുടെ പരാതിയെ തുടർന്ന് സസ്‌പെന്റ് ചെയ്തു. പ്രളയകാലത്ത് പോലും കൃത്യമായ റേഷൻ വിതരണം നടത്തിയിരുന്നില്ല എന്നും അപമര്യാദയായി പെരുമാറുന്നതായും സൂചിപ്പിച്ച് മേലാടി നിവാസികൾ ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർക്ക് പരാതി നൽകിയിരുന്നു. മേലാടി ഭാഗത്ത് പ്രവർത്തിച്ചിരുന്ന 153 നമ്പർ റേഷൻ കടയാണ് താത്കാലികമായി നിർത്തലാക്കിയത്. ഗ്രാമവാസികൾ ഒരുമാസം മുൻപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ റേഷനിങ്ങ് ഇൻസ്‌പെക്ടർമാർ അന്വേഷണം നടത്തിയിരുന്നു. അന്വഷണത്തിൽ കാർഡ് ഉടമകളായ കുടുംബങ്ങൾക്ക് അർഹമായ റേഷൻ സാധനങ്ങൾ ലൈസൻസി നൽകിയിരുന്നില്ലെന്നും ബില്ല് നൽകാത്തതിനെ തുടർന്ന് റേഷൻ കടയിൽ ഉപഭോക്താക്കളുമായി വാക്കുതർക്കവും മറ്റും ഉണ്ടായിരുന്നതായി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി. താലൂക്ക് സപ്ലൈ ഓഫീസർ നേരിട്ട് പരിശോധന നടത്തുന്നതിനായി തിങ്കളാഴ്ച നാല് മണി വരെ സമയം നൽകിരുന്നെങ്കിലും ഉടമ റേഷൻ കട പരിശോധനക്കായി തുറന്ന് നൽകിയില്ല. പിന്നീട് മറയൂർ വില്ലേജ് ഓഫീസറെ വിവരം അറിയിച്ച് മറയൂർ പൊലീസിന്റെ സാന്നിധ്യത്തിൽ റേഷൻ ഇൻസ്‌പെക്ടർ ആർ സന്തോഷ് താഴ്‌പൊളിച്ച് പരിശോധന നടത്തി ക്രമക്കേട് ബോധ്യപ്പെട്ടതിനെ തുടർന്ന് ദേവികുളം താലൂക്ക് സപ്ലൈ ഓഫീസർ എൻ ശ്രീകുമാർ, റേഷൻ കട സസ്‌പെന്റ് ചെയ്തു.