തൊടുപുഴ: ആത്മഹത്യാ പ്രതിരോധ സന്നദ്ധസംഘടനയായ ഉണർവിന്റെ ആഭിമുഖ്യത്തിൽ 'ആത്മഹത്യാ പ്രവണതയും ചികിത്സാ രീതികളും", 'സാധാരണ മനോരോഗങ്ങൾ" എന്നീ വിഷയങ്ങളിൽ സെമിനാർ നടത്തി. പൈങ്കുളം എസ്.എച്ച് ആശുപത്രിയിൽ സൈക്യാട്രി വിഭാഗം ഡോക്ടർ സേതുനാഥ് ക്ലാസെടുത്തു. ഡോ. അബ്രാഹാം സി. പീറ്റർ, മദർ ആന്റ് ചൈൽഡ് ഫൗണ്ടേഷൻ സെക്രട്ടറി, ജോഷി മാത്യു എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. ഉണർവ് പ്രസിഡന്റ് ജോസ് സി. പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ആത്മഹത്യാ പ്രവണതയുള്ളവരോ മറ്റ് മാനസിക പിരിമുറുക്കം അനുഭവപ്പെടുന്നവരോ നേരിട്ടോ ഫോണിലൂടെയോ ബന്ധപ്പെടാം. സേവനം തികച്ചും സൗജന്യവും സ്വകാര്യവുമായിരിക്കും. ഫോൺ: 04862 225544. സമയം എല്ലാ ദിവസവും ഒന്ന് മുതൽ അഞ്ച് വരെ.