തൊടുപുഴ: പ്രിന്റേഴ്‌സ് അസോസിയേഷൻ ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.എ. അഗസ്റ്റിൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. മർച്ചന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ മുഖ്യാതിഥിയായിരുന്നു. കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി വൈ. വിജയൻ, സംസ്ഥാന സെക്രട്ടറി റെജിമോൻ , ജില്ലാ പ്രസിഡന്റ് ജോമോൻ ഫിലിപ്പ്, ജില്ലാ ജനറൽ സെക്രട്ടറി ജോയി നെടുങ്കണ്ടം, തൊടുപുഴ മേഖലാ പ്രസിഡന്റ് ടോം ചെറിയാൻ, അടിമാലി മേഖലാ സെക്രട്ടറി അനിൽ വി.ബി. എന്നിവർ പ്രസംഗിച്ചു. വ്യവസായ വായ്പകൾക്ക് കാർഷിക ലോണുകളുടേത് പോലെ മൊറട്ടോറിയം ഏർപ്പെടുത്തുക, വ്യവസായിക- കച്ചവട മേഖലകളിൽ രാജ്യത്തുണ്ടായ മാന്ദ്യം കണക്കിലെടുക്ക് ബിൽഡിംഗ് ഓണേഴ്‌സ് ഈ വർഷത്തെ കെട്ടിട വാടക വർദ്ധനവിൽ ഇളവ് വരുത്തുക , പ്രസുകളിലെ വനിതാ തൊഴിലാളികളെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തുക, പ്രസുകളിലെ ഇറക്കുമതി ചെയ്ത പ്രിന്റിംഗ് മിഷ്യനുകൾക്ക് മുൻകാല പ്രാബല്യത്തിൽ സബ്‌സിഡി അനുവദിക്കുക, നിലവിലുള്ള ചെറുകിട വ്യവസായങ്ങൾക്ക് 10 ലക്ഷം രൂപവരെ വായ്പ നാല് ശതമാനം പലിശ നിരക്കിൽ സ്ഥാപനത്തിന്റെ ഈടിൽ കൊടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പ്രമേയം പാസാക്കി. പുതിയ ജില്ലാ ഭാരവാഹികളായി മധു തങ്കശേരി തൂക്കുപാലം ( പ്രസിഡന്റ്), ജോയി നെടുങ്കണ്ടം ( ജനറൽ സെക്രട്ടറി), ജോസ് മീഡിയ (ട്രഷറർ) അനിൽ വി.ബി മൂന്നാർ (വൈസ് പ്രസിഡന്റ്), ബിനു വിക്ടറി (ജോയിന്റ് സെക്രട്ടറി) ബിജി കോട്ടയിൽ (സംസ്ഥാന കമ്മിറ്റി മെമ്പർ) എന്നിവരെ തിരഞ്ഞെടുത്തു. മുതിർന്ന പ്രസുകാരായ രവി എസ്.കെ, അഗസ്റ്റിൻ അരുണ, ബാലചന്ദ്രൻ തൂലിക എന്നിവരെ സംസ്ഥാന പ്രസിഡന്റ് പി.എ. അഗസ്റ്റിൻ ആദരിച്ചു.