കുമളി: ചെറുപ്പം മുതൽ ഷട്ടിൽ ബാന്റ് മെന്റൻ കളിയെ പ്രണയിച്ച് ജീവൻ പൊലിത്തതും ഇഷ്ട്ടപ്പെട്ട ഷട്ടിൽ ഗ്രൗണ്ടിൽത്തന്നെ .കുമളി താഴത്ത് വീട്ടിൽ അനോജി സണ്ണി (45) ആണ് കഴിഞ്ഞ ദിവസം കുമളി വൈ.എം.സി എയിൽ ഷട്ടിൽ കളിക്കിടെ കുഴഞ്ഞ് കോർട്ടിൽ വീണ് മരിച്ചത്. ചെറുപ്പം മുതൽ ഷട്ടിൽ ബാറ്റ്മിന്റൻ കളിയിൽ കഴിവ് തെളിയിച്ച് സ്പോട്ട്സ് മേഖലയിൽ അറിയപ്പെടുന്ന ഒരാളായി മാറിയിരുന്നു അനോജി. ഇടുക്കി - ,തേനി ജില്ലകളിൽ നടക്കുന്ന ഷട്ടിൽ ടൂർണ്ണമെന്റിൽ നിറസാന്നിദ്ധാമായിരുന്നു .പഞ്ചായത്ത് കായികോത്സവങ്ങളിലും ക്ലബ് ടൂർണ്ണമെന്റുകളിലും നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. കൂടാതെ കുമളി കണ്ട ഏറ്റവും നല്ല വിക്കറ്റ് കീപ്പറായും കഴിവ് തെളിയിച്ചിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച വൈകുന്നേരം വൈ.എം.സി.യിൽ ഷട്ടിൽ കളി കഴിഞ് ഇറങ്ങവേയാണ്കുഴഞ്ഞ് വീണ് മരിച്ചത്.ഒപ്പം ഉണ്ടായിരുന്ന സുഹൃത്തുക്കൾ പ്രാഥമിക ചികിത്സ നൽകിയെങ്കിലും ജീവൻ പൊലിഞ്ഞിരുന്നു. കളിക്കളത്തിലെ ഇഷ്ടവേഷമായ ഷൂസും, റ്റി ഷർട്ടും, ഷോർട്ട് സും ധരിച്ചിരിക്കവെയാണ് ജീവൻ പൊലിഞ്ഞത്. അവിവാഹിതനാണ്.സെന്റ് പീറ്റേഴ്സ് മാർത്തോമ ദേവാലയത്തിൽ വൻ ജനാവിയുടെ സാന്നിദ്ധ്യത്തിൽ സംസ്ക്കാരം നടത്തി.