രാജാക്കാട് : സേനാപതി മാർ ബേസിൽ വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിൽ അഗ്രികൾച്ചർ ക്ലബ് ഉദ്ഘാടനം നടന്നു. മാനേജർ ഫാ. സിബി വാലയിൽ അദ്ധ്യക്ഷത വഹിച്ചു. എച്ച്. എസ്. എസ് പ്രിൻസിപ്പാൾ ഫാ. ലിൻറ്റോ ലാസർ സ്വാഗതം പറഞ്ഞു. വൃക്ഷവൈദ്യൻ കെ. ബിനു മുഖ്യ പ്രഭാഷണം നടത്തി. എം. ജി യൂണിവേഴ്സിറ്റി സെന്റർ ഫോർ യോഗ ആന്റ് നാച്ചുറോപ്പതി ഡയറക്ടർ ഡോക്ടർ ഹരിലക്ഷ്മീന്ദ്രകുമാർ, ഡോക്യുമെന്ററി സംവിധായകൻ എൽദോ ജേക്കബ്ബ്, മതികെട്ടാൻചോല ബീറ്റ് ഫോറസ്റ്റർ എം. സുരേഷ് എന്നിവർ ആശംസ അർപ്പിച്ചു. സ്‌കൂൾ അഗ്രികൾച്ചർ ക്ലബ്ബ് കോ ഓർഡിനേറ്റർ ബിനു മാത്യു നന്ദി പറഞ്ഞു.'വൃക്ഷവൈദ്യൻ' ഡോക്യുമെന്ററി സിനിമയുടെ പ്രദർശനവും നടന്നു. എൻ. എസ്. എസ്, സ്‌കൗട്ട് ആന്റ് ഗൈഡ് യൂണിറ്റുകളുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.