school

മുതലക്കോടം സെൻ റ്‌ജോർജ് സ്‌കൂൾ പൗൾട്ടറി ക്ലബ്ബിന്റ ആഭിമുഖ്യത്തിൽ, മുട്ടകോഴികുഞ്ഞുങ്ങളെ വിതരണം ചെയ്തു . അഞ്ചു കുഞ്ഞുങ്ങൾ വീതം അമ്പതു വിദ്യാർത്ഥികൾക്കാണ് വിതരണം ചെയ്തത് . കോഴികുഞ്ഞുങ്ങൾക്കൊപ്പം തീറ്റയും ,ഔഷധവും വിതരണം ചെയ്തു . മുൻസിപ്പൽ വൈസ് ചെയർമാൻ സി.കെ. ജാഫർ വിതരണോദ്ഘാടനം നിർവഹിച്ചു . മാനേജർ .ഫാ . ജോസഫ് അടപ്പൂർ, കൗൺസിലർ ജെസ്സി ജോണി, ചീഫ് വെറ്റിനറി ഓഫീസർ ഡോ: ജിജിമോൻ ജോസഫ് , വെറ്റിനറി സർജൻ ഡോ: അനീഷ് ആന്റണി, പി.ടി.എ പ്രസിഡന്റ് ഷാജു പോൾ ,പ്രിൻസിപ്പൽ ജിജി ജോർജ് , ഹെഡ്മാസ്റ്റർ സജി മാത്യു, സിസ്റ്റർ റെജിൻ എന്നിവർ പ്രസംഗിച്ചു . പൗൾട്ടറി ക്ലബ് കോർഡിനേറ്റർസ് ആയ ജോബിൻസ് സി മാത്യു ,ജോസ് അബ്രഹാം എന്നിവർ നേതൃത്വം നൽകി.