മൂലമറ്റം: എക്‌സൈസ്‌റേഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തിൽ മൂലമറ്റം ബിഷപ് വയലിൽ മെഡിക്കൽ സെന്ററുമായിചേർന്ന് പൂമാല ഗവ ഹയർ സെക്കൻഡറി സകുളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. പഞ്ചായത്തംഗം ലളിതമ്മ വിശ്വനാഥന്റ അദ്ധ്യക്ഷതയിൽചേർന്നയോഗം ഇളംദേശംബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മർട്ടിൽ മാത്യു ഉദ്ഘാടനം ചെയ്തു. സിസ്റ്റർഡോ. ആനി സിറിയക് ,ഡോ അബ്രഹാംബോസ് എന്നിവരുടെനേതൃത്വത്തിൽബോധവത്കരണ ക്ലാസ് നടത്തി.ഡോ. ഫിലിപ്പ്‌ജോൺ,ഡോ.ടോണി മാത്യു,ഡോ.സി.വിജേക്കബ്,ഡോ. ജെസി ചെറിയാൻ എന്നിവർ വൈദ്യ പരിശോധനയും മരുന്നു വിതരണത്തിനുംനേതൃത്വം നൽകി. ബിഷപ് വയൽ മെഡിക്കൽ സെന്ററിലെ സൈക്കോളജി വിഭാഗത്തിന്റെനേത്യത്വത്തിൽ എംഎസ്ഡബ്ല്യു ട്രെയിനികൾ ലഹരി വിരുദ്ധ പരിപാടി നടത്തി.