നെടുങ്കണ്ടം : സംസ്ഥാന സാക്ഷരതാ മിഷനും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന പത്താംക്ലാസ്സ്, പ്ലസ് ടൂ തുല്യതാ കോഴ്സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ഏഴാം ക്ലാസ്സ് പാസ്സായി 17 വയസ്സ് പൂർത്തിയായവർക്ക് പത്താം ക്ലാസിലേയ്ക്കും പത്താം ക്ലാസ്സ് പാസ്സായി 22 വയസ്സ് കഴിഞ്ഞിട്ടുള്ളവർക്ക് പ്ലസ് ടൂവിനും അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി ഇല്ല. ഞായറാഴ്ച ദിവസങ്ങളിൽ മാത്രം പഠനക്ലാസ്സ്. താത്പര്യമുള്ളവർ നെടുങ്കണ്ടം സാക്ഷരതാഭവനിൽ പേര് രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് 9446466413, 9947496413 എന്ന നമ്പരിൽ ബന്ധപ്പെടുക