ഇടുക്കി : സർക്കാർ സ്ഥാപനമായ സി ഡിറ്റിന്റെ കവടിയാർ കേന്ദ്രത്തിൽ വിഷ്വൽ മീഡിയ കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസം ദൈർഘ്യമുള്ള ഡിപ്ലോമ ഇൻ ഡിജിറ്റൽ മീഡിയ പ്രൊഡക്ഷൻ, ഡിപ്ലോമ കോഴ്സ് ഇൻ വെബ് ഡിസൈൻ ആന്റ് ഡെവലപ്‌മെന്റ്, മൂന്ന് മാസം ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ വീഡിയോഗ്രാഫി, സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ നോൺ ലീനിയർ എഡിറ്റിംഗ്, അഞ്ച് ആഴ്ച ദൈർഘ്യമുള്ള സർട്ടിഫിക്കറ്റ് കോഴ്സ് ഡിജിറ്റൽ സ്റ്റിൽ ഫോട്ടോഗ്രാഫി എന്നിവയിൽ അപേക്ഷിക്കാം. യോഗ്യത പ്ലസ് ടു. അപേക്ഷിക്കാനുള്ള അവസാന തീയതി ആഗസ്റ്റ് 30. താൽപര്യമുള്ളവർ തിരുവനന്തപുരം കവടിയാർ ടെന്നീസ് ക്ലബിന് സമീപത്തുള്ള സിഡിറ്റ് കമ്മ്യൂണിക്കേഷൻ കോഴ്സ് ഡിവിഷനുമായി ബന്ധപ്പെടണം.