ഇടവെട്ടി: ശുദ്ധജലം എടുക്കുന്ന കിണറ്റിൽ സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളി ഉപയോഗശൂന്യമാക്കി. ന്യൂസ് ഫോട്ടോഗ്രാഫർ തെക്കുംഭാഗം മടുക്കയിൽ നിഖിൽ ജോസിന്റെ ഇടവെട്ടി പോസ്റ്റ് ഓഫീസ് കവലക്ക് സമീപമുള്ള പറമ്പിലെ കിണറിലാണ് പ്ലാസ്റ്റിക്കും അടുക്കളയിലെയും കടകളിലെയും മാലിന്യവും തള്ളിയിരിക്കുന്നത്. വല കൊണ്ട് മൂടിയിട്ടുള്ള കിണർ ഇടക്കിടെ ശുദ്ധീകരിച്ച് സംരക്ഷിച്ച് വരുന്നതാണ്. ഉടമയുടെ പരാതിയെ തുടർന്ന് തൊടുപുഴ പൊലീസ് അന്വേഷണം തുടങ്ങി.