മറയൂർ: കേരള ആരോഗ്യ വകുപ്പിന്റെ ഹെൽത്തി കേരള പദ്ധതിയുടെ ഭാഗമായി മറയൂർ പഞ്ചായത്തിൽ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടന്നു. ചില ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണങ്ങളും ബേക്കറികളിൽ നിന്ന് കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങളും പിടിച്ചെടുത്തു . രണ്ടു ഹോട്ടലുകൾക്ക് നോട്ടീസ് നല്കി. തുടർച്ചയായി പരിശോധനകൾ നടത്തി പിഴ ചുമത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് മറയൂർ സാമൂഹികാരോഗ്യകേന്ദ്രം അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്‌പെക്ടർ ഷേണായി.എസ്, ജെ.എച്ച്.ഐ അബ്ദുൾ മജീദ് എന്നിവർ പരിശോധനക്ക് നേതൃത്വം നല്കി.