train
പൈതൃക തീവണ്ടി

മറയൂർ: ലോക പൈതൃക പട്ടികയിൽ സ്ഥാനമുള്ള പശ്ചിമഘട്ടത്തിലെ നീലഗിരി മലനിരകളിൽ സർവ്വീസ് നടത്തുന്ന പൈതൃക തീവണ്ടിയിൽ സെൽഫിയെടുത്താൽ 2000 രൂപ പിഴ . മേട്ടുപ്പാളയം മുതൽ ഊട്ടിവരെയൂള്ള പൈതൃക തീവണ്ടിയിലെ യാത്രക്കാർ ഭൂരിഭാഗവും വനോദ സഞ്ചാരികളാണ് മലകയറുമ്പോൾ തീവണ്ടി മണിക്കൂറിൽ പത്ത് കലോമീറ്റർ വേഗതയിൽ മാത്രമാണ് സഞ്ചരിക്കുന്നത്. ഈ സമയങ്ങളിൽ അപകടകരമായ രീതിയിൽ വനോദ സഞ്ചാരികളായ യാത്രക്കാർ സെൽഫിയെടുക്കുന്നത് ഒഴിവാക്കാനാണ് സെൽഫിക്ക് പിഴ ഈടാക്കാൻ റെയിൽവേ അധികൃതർ തീരുമാനിച്ചിരിക്കുന്നത്.
തീവണ്ടി വരുന്ന സമയത്ത് പാളത്തിൽ കയറിയാൽ ആയിരം,മാലിന്യം തള്ളിയാൽ അഞ്ഞൂറ്, പാളത്തലോ പരിസരങ്ങളലോ തുപ്പിയാൽ ഇരുന്നൂറ് രൂപ എന്നിങ്ങനെയാണ് പിഴ ഈടാക്കാൻ തീരുമാനിച്ചിരിക്കുന്നത്.
പുതുതായി ഏർപ്പെടുത്തിയ പിഴയെ സംബന്ധിച്ച് യാത്രക്കാരെ ബോദ്ധ്യപ്പെടുത്തുന്നതിനായി ഊട്ടി, കേത്തി, കുന്നൂർ, മേട്ടുപ്പാളയം, കല്ലാർ തുടങ്ങിയ റെയിൽവേ സ്റ്റേഷനുകളിൽ വിവരങ്ങൾ പരസ്യപ്പെടുത്തിയിട്ടുണ്ട്