ചെറുതോണി: ദേശീയ പവർ ലിഫ്ടിംഗ് ചാമ്പ്യൻഷിപ്പ് മുരിക്കാശേരി പാവനാത്മാകോളജിൽ നടത്തുന്നിന് അനുമതി ലഭിച്ചതായി പ്രിൻസിപ്പൽ ഡോ.ജോൺസൺ ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി ജിജോ ജോർജ്, സ്റ്റാഫ് സെക്രട്ടറി ഡോ. വി.എ ഡൊമിനിക് എന്നിവർ പത്രസമേമളനത്തിൽ അറിയിച്ചു. എല്ലാ സംസ്ഥാനങ്ങളിലും നിന്നായി പുരുഷ, വനിത വിഭാഗങ്ങളിൽ നിന്ന് 800 ലധികം മത്സരാർത്ഥികളും നൂറോളം ഓഫീഷ്യൻസുമാണ് മത്സരത്തിനെത്തുന്നത്. സെപ്തംബർ 26 മുതൽ 30വരെയാണ് മത്സരം . സംഘാടക സമിതി രൂപീകരിച്ച് പ്രവർത്തനങ്ങളാരംഭിച്ചതായി കോളജ് ഭാരവാഹികൾ പറഞ്ഞു.മത്സരത്തിന് മുന്നോടിയായി സ്‌കൂളിൽ നിർമിച്ചിരിക്കുന്ന ഇൻഡോർ സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനവും നിർവ്വഹിക്കും. കേരളത്തിലെ ഏറ്റവും നവീനമായ സ്‌റ്റേഡിയമാണ് കോളജിൽ നിർമിച്ചിരിക്കുന്നത്. സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടനം മന്ത്രി എം.എം മണിയും സ്‌പോർട്സ് മന്ത്രി കടകംപള്ളി സുരേന്ദ്രനും ചേർന്ന് നിർവ്വഹിക്കും. . ചാമ്പ്യൻഷിപ്പ് ദേശീയ ഉത്സമാക്കി മാറ്റുന്നതന് ജനപ്രതിനിധികൾ, സ്‌പോർടിസ് കൗൺസിൽ ഭാരവാഹികൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ തുടങ്ങിയവരുടെ വിപുലമായ കമ്മറ്റി വിളിച്ചു ചേർത്ത് പ്രവർത്തനമാരംഭിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.