ഇടുക്കി: സ്‌കൂളുകളും കോളജുകളുമടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘടിപ്പിക്കുന്ന ഓണാഘോപരിപാടികളിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് ജില്ലാ കലക്ടർ എച്ച്. ദിനേശൻ. പായസവും മറ്റും വിതരണം ചെയ്യുന്നതിന് ഡിസ്‌പോസിബിളുകൾ (പേപ്പർ പ്ലേറ്റുകളും പേപ്പർ കപ്പുകളും അടക്കം) ഉപയോഗിക്കരുത്. അലങ്കാരത്തിനായി പ്ലാസ്റ്റിക് ഒഴിവാക്കി പ്രകൃതിസൗഹൃദ വസ്തുക്കൾ ഉപയോഗിക്കണം.സ്റ്റീൽ ഗ്ലാസുകളും പാത്രങ്ങളും കൊടുത്തുവിടാൻ രക്ഷിതാക്കൾ ശ്രദ്ധിച്ചാൽ മാലിന്യത്തിന്റെ തോത് വൻതോതിൽ കുറയ്ക്കാനാവുമെന്നും ജില്ലാ കലക്ടർ അറിയിച്ചു.