കട്ടപ്പന: ഇലനേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി സംരക്ഷണ സന്ദേശയാത്ര നടത്തി. മഴയാത്ര എന്ന പേരിൽ കട്ടപ്പനയിൽ നിന്നും രാമക്കൽമേട്ടിലേക്ക് നടത്തിയ ബോധവൽക്കരണ യാത്ര നഗരസഭാ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. ഇല സംസ്ഥാന പ്രസിഡന്റ് സജിദാസ് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലയിൽ പ്രകൃതി ദുരന്തങ്ങൾ തുടർക്കഥയാവുമ്പോൾ ബോധവൽക്കരണ പ്രവർത്തനങ്ങൾ ഊർജിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇല നേച്ചർ ക്ലബ് മഴയാത്ര സംഘടിപ്പിച്ചത്. ജില്ലയിലെ കാലാവസ്ഥാ വ്യതിയാനവും, തുടർച്ചയായ പ്രകൃതിക്ഷോപവും, പുഴ കൈയേറ്റവുമടക്കം ചർച്ചയായ മഴയാത്ര രാമക്കൽമേട്ടിലെത്തിയപ്പോൾ ഡി.ടി.പി.സി ഉദ്യോസ്ഥർ സ്വീകരണം നൽകി. തുടർന്ന് മഴ മത്സരങ്ങൾ, മഴ നൃത്തം, ഫോട്ടോഗ്രാഫീ മത്സരം, ക്വിസ് മത്സരം, കലാപരിപാടികൾ എന്നിവ നടന്നു. വി.എസ് രാജേഷ്, അനീഷ് തോണക്കര, അനിൽ ഇലവന്തിക്കൽ, എസ്.സൂര്യലാൽ, എന്നിവർ പ്രസംഗിച്ചു.