തൊടുപുഴ: ഭിന്നശേഷിക്കാരുടെ ട്വന്റി ട്വന്റി ലോകകപ്പ് ക്രിക്കറ്റ് മൽസരത്തിൽ ഇന്ത്യൻ ടീമിനെ വിജയത്തിലേക്ക് നയിച്ച മാൻ ഓഫ് ദ മാച്ച് അനീഷ് പി.രാജന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അർഹതക്കുള്ള അംഗീകാരവും പാരിതോഷികവും നൽകണമെന്ന് യുത്ത് ഫ്രണ്ട് (എം) സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ ആവശ്യപ്പെട്ടു. അനീഷ് പി രാജനെ യൂത്ത് ഫ്രണ്ട് (എം ) പ്രവർത്തകർ ഭവനത്തിലെത്തി അനുമോദിച്ചു. യൂത്ത് ഫ്രണ്ട് (എം) ജില്ലാ പ്രസിഡന്റ് അഡ്വ.എബി തോമസ് അനീഷ് പി രാജന് പൊന്നാട അണിയിച്ചു.ജില്ലാ ജനറൽ സെക്രട്ടറി ജയ്സ് ജോൺ,​വാഴത്തോപ്പ് പഞ്ചായത്ത് അംഗം ടോമി കൊച്ചുകുടി, ഉദീഷ് ഫ്രാൻസിസ്, സനു മാത്യു, എബിൻ വാട്ടപ്പള്ളി,ജീസ് തെക്കേൽ,ഷൈജു കൊച്ചുപ്ലാത്തോട്ടം, രഞ്ജിത്ത് ജോസ്, ജോബി ജോൺ, ജെയ്സൺ പൊന്നാട്ടിൽ, ജിതിൻ വർഗ്ഗീസ് എന്നിവർ അനുമോദന യോഗത്തിൽ സംസാരിച്ചു.