കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തിയ ശേഷം 142 ൽ നിന്നുംജലനിരപ്പ് 152 അടിയിലെത്തിക്കാൻ കോടതിയെ സമീപിക്കുമെന്ന് തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവം പറഞ്ഞു. തമിഴ്നാട്ടിലെ കൃഷിക്ക് ആവശ്യമായ ജലം ചെക്ക് പോസ്റ്റിന് സമീപമുള്ള ടണൽ തുറന്ന് വിടുന്നതിന്റെ ഭാഗമായി കുമളിയിൽ എത്തിയതാണ് ഉപമുഖ്യമന്ത്രി. . ബേബി ഡാം ബെലപ്പെടുത്തുന്നതിന്റെ പണികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു.മകനും എം.പിയുമായ ഒ.പി. രവീന്ദ്രനാഥും ഒപ്പമുണ്ടാ യിരുന്നു128 അടിയാണ് മുല്ലപ്പെരിയാറിൽ ഇപ്പോഴത്തെ ജലനിരപ്പ്.തമിഴ്നാട്ടിലെ പതിനാലായിരത്തോളം ഏക്കർ കൃഷി ആവശ്യത്തിനായി 300 ഘനയടി ജലമാണ് ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തുറന്ന് വിട്ടത്.

തമിഴ്‌നാടിന് കൃഷിക്ക് ആവശ്യമായ ജലം തുറന്ന് വിടുന്നതിന്റെ ഭാഗമായി നടത്തിയ പൂജയിൽ പങ്കെടുക്കുന്ന തമിഴ്നാട് ഉപ മുഖ്യമന്ത്രി ഒ.പനീർശെൽവവും ഒ.പി. രവീന്ദ്രനാഥ് എം. പിയും മറ്റ് നേതാക്കളും