ഉടുമ്പന്നൂർ: ഗ്രാമപഞ്ചായത്തിൽ നിന്നും തൊഴിൽ രഹിത വേതനം കൈപ്പറ്റുന്ന ഗുണഭോക്താക്കൾ, രേഖകളുടെ പരിശോധനയ്ക്കായി സെപ്തംബർ 3 നകം റേഷൻ കാർഡ്, എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ കാർഡ്, റ്റി.സി., എസ്.എസ്.എൽ.സി ബുക്ക്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഒരു പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നേരിട്ട് പഞ്ചായത്ത് ഓഫീസിൽ ഹാജരാക്കേണ്ടതാണ്.