ഇടുക്കി : ഇടുക്കി ജവഹർ നവോദയ വിദ്യാലയത്തിൽ ആറാം ക്ലാസിലേക്ക് പ്രവേശന പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെടുന്നതിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റിൽ പ്രോസ്‌പെക്ടസിനോടൊപ്പമുള്ള ഒറ്റപ്പേജ് സർട്ടിഫിക്കറ്റ് വിദ്യാർത്ഥി അഞ്ചാംതരത്തിൽ പഠിക്കുന്ന വിദ്യാലയത്തിലെ പ്രധാന അധ്യാപകനിൽ നിന്നും സാക്ഷ്യപ്പെടുത്തി വാങ്ങിയതിന് ശേഷം സ്മാർട്ട് ഫോണിന്റെയോ കമ്പ്യൂട്ടറിന്റെയോ സഹായത്തോടെ അപേക്ഷ സമർപ്പിക്കാം. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി സെപ്തംബർ 15. വിവരങ്ങൾക്ക് ഫോൺ 04862 259916, 9446658428, 9447722957.