കട്ടപ്പന: ഏലത്തോട്ടത്തിലെ ജോലിക്ക് ശേഷം കുളത്തിൽ കാൽകഴുകുന്നതിനിടെ കാൽവഴുതി വീണ് മദ്ധ്യവയസ്ക്കൻ മരിച്ചു. പുറ്റടി രാജാക്കണ്ടം ചേനേപ്പറമ്പിൽ ഐപ്പ് കുര്യൻ (തങ്കച്ചൻ 48) ആണ് മരിച്ചത്.
കൊച്ചറക്കു സമീപം സ്വകാര്യ കൃഷിയിടത്തിൽ മറ്റൊരാൾക്കൊപ്പം ജോലിയിലായിരുന്നു. കൂടെയണ്ടായിരുന്നയാൾ കാൽ കഴുകിപ്പോയതിനുശേഷം ഏറെ നേരം കഴിഞ്ഞിട്ടും കാണാതിരുന്നതിനെത്തുടർന്ന് തിരികെയെത്തി അന്വേഷിച്ചപ്പോൾ തങ്കച്ചന്റെ ചെരിപ്പ് കുളത്തിൽ പൊങ്ങിക്കിടക്കുന്നതു കണ്ടു.തുടർന്ന് വണ്ടൻമേട് പൊലീസിൽ വിവരമറിയിച്ചു. കട്ടപ്പനയിൽ നിന്നെത്തിയ ഫയർഫോഴ്സ് മൃതദേഹം പുറത്തെടുത്തത്. ഭാര്യ:കുഞ്ഞു മോൾ മക്കൾ: ലിബിൻ, ലീന .