തൊടുപുഴ. കരിമണ്ണൂർ സ്വദേശിയായ യുവാവിന്റെ തലച്ചോറിനുള്ളിലെ രണ്ടു മുഴകൾ ഒരേ സമയം നീക്കം ചെയ്തു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിലെ ന്യൂറോ സർജ്ജറി വിഭാഗത്തിലാണ് ഈ അപൂർവ്വ ശസ്ത്രക്രിയ നടന്നത്. യുവാവിന് പരിശോധനയിൽ തലച്ചോറിൽ രണ്ട് മുഴകൾ ഉള്ളതായി കണ്ടെത്തുകയായിരുന്നു.
തലയോട്ടി തുറന്നുള്ള നാലുമണിക്കൂറോളം നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെ രണ്ടു മുഴകളും നീക്കം ചെയ്തു. ശസ്ത്രക്രിയക്ക് ശേഷം രോഗി മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും കൂടാതെ സുഖം പ്രാപിക്കുകയും ചെയ്തു. ന്യൂറോ സർജൻമാരായ ഡോ. ജെ. ഇമ്മാനുവൽ താസ്, ഡോ. ജോബി ജോസ് അനസ്തറ്റിസ്റ്റുമാരായ ഡോ. സുനിൽ, ഡോ. രഞ്ജിത്ത് തിയറ്റർ സ്റ്റാഫുമാരായ രജനി, സൗമ്യ, അലക്സ്, സുനു എന്നിവരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.