തൊടുപുഴ: പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക, പങ്കാളിത്ത പെൻഷൻ പുന:പരിശോധന നടപടികൾ ത്വരിതപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് അദ്ധ്യാപകരും ജീവനക്കാരും എഫ് എസ് ഇ ടി ഒ നേതൃത്വത്തിൽ തൊടുപുഴയിൽ കൂട്ടധർണ്ണ നടത്തി.
തൊടുപുഴ സിവിൽ സ്റ്റേഷൻ പരിസരത്ത് ധർണ്ണ കെ ജി എൻ എ സംസ്ഥാന ജനറൽ സെക്രട്ടറി പി ഉഷാദേവി ഉദ്ഘാടനം ചെയ്തു.കെ എം സി എസ് യു സംസ്ഥാന സമിതി അംഗം സി ബി ഹരികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം ആർ സാജൻ, കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ കെ കെ ഷാജി, എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ, കെ എസ് ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ എം ഷാജഹാൻ, കെ എം സി എസ് യു ജില്ലാ പ്രസിഡന്റ് വി എസ് എം നസീർ എന്നിവർ സംസാരിച്ചു. എഫ് എസ് ഇ ടി ഒ ജില്ലാ സെകട്ടറി സി എസ് മഹേഷ് സ്വാഗതവും കെ എസ് ടി എ ജില്ലാ സെക്രട്ടറി എം രമേശ് നന്ദിയും പറഞ്ഞു.