ഇടുക്കി : ജില്ലയിലെ കേന്ദ്ര സംസ്ഥാന സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സംരംഭങ്ങൾ, സാമൂഹ്യ സാംസ്‌കാരിക, കായിക സംഘടനകൾ എന്നിവയെ ഉൾപ്പെടുത്തി ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുതുക്കിയ ജില്ലാ ഡയറക്ടറി പ്രസിദ്ധീകരിക്കുന്നു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉടമസ്ഥതയിലുള്ളതോ ധനസഹായം സ്വീകരിക്കുതോ ആയ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഡയറക്ടറിയിൽ ഉൾപ്പെടുത്തും. ഈ വിഭാഗത്തിൽ വരുന്നവർ സെപ്തംബർ ഏഴിനകം ഓഫീസറുടെ ഔദ്യോഗിക മൊബൈൽ നമ്പർ, ഓഫീസ് ഫോൺ നമ്പർ , ഇ മെയിൽ വിലാസം എന്നിവ dio.idk@gmail.com എന്ന ഇ മെയിൽ വിലാസത്തിൽ ലഭ്യമാക്കണം.