ഇടുക്കി :ജില്ലാ സഹകരണ ബാങ്ക്കളിൽ ജോലി ചെയുന്നതും 7വർഷം സേവനം പൂർത്തിയാക്കിയതുമായ പാർട്ട്‌ടൈം സ്വീപ്പർമാർക്ക് ഒഴിവുള്ള പ്യൺ തസ്തികളിലേക്ക് പ്രൊമോഷൻ നൽകണമെന്ന് ജില്ലാസഹകരണബാങ്ക്എംപ്ലോയീസ്അസോസിയേഷൻ വാർഷിക പൊതയോഗം ആവശ്യപെട്ടു. ശമ്പളപരിഷ്‌കരണം വേഗത്തിലാക്കുക, ഡി എ കുടിശിഖ അനുവദിക്കുക, തടഞ്ഞിട്ടുള്ള താത്കാലിക പ്രൊമോഷൻ ഉടൻ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങളും യോഗം ആവശ്യപ്പെട്ടു. യോഗത്തിൽ വർക്കിങ് പ്രസിഡന്റ് ഷാജി കെ ജോർജ് അദ്ധ്യക്ഷത വഹിച്ചു,സെക്രട്ടറി എ.പി.ബേബി, ബിജു ജോസഫ്, ഷാജി കുര്യൻ, അനിൽകുമാർ കെ ഡി, തുടങ്ങിയവർ പ്രസംഗിച്ചു.
പി.ടി.തോമസ് എം എൽ എ (പ്രസിഡന്റ്),
ബിജു ജോസഫ്(വർക്കിംഗ് പ്രസിഡന്റ് ),ജോസഫ് കുര്യൻ(വൈസ് പ്രസിഡന്റ് )
കെ.ഡി അനിൽകുമാർ(സെക്രട്ടറി), ജിജോ കെ എസ്(ജോയിന്റ് സെക്രട്ടറി)
ഷാജി കുര്യൻ(ട്രഷറർ)എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.