തൊടുപുഴ:മണക്കാട് സർവീസ് സഹകരണ ബാങ്കിന്റെ നവതി സ്മാരക മന്ദിരത്തിന്റെ ഉദ്ഘാടനംതിങ്ക3ളാഴ്ച്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.1929ൽ പ്രവർത്തനമാരംഭിച്ച ബാങ്ക് 90 വർഷം പിന്നിടുകയാണ്.നവതി വർഷത്തിൽ ആധുനിക സംവിധാനങ്ങളോടുകൂടി നിർമിച്ച മന്ദിരത്തിൽ ബാങ്ക് ഓഫീസ്,നീതി സൂപ്പർ മാർക്കറ്റ്,കർഷകരിൽ നിന്നും നേരിട്ട് ശേഖരിക്കുന്ന ജൈവ ഉത്പന്നങ്ങൾ വിറ്റഴിക്കുന്നതിനുള്ള ഇക്കോഷോപ്പ്,സ്‌ട്രോംഗ് റൂം, കോൺഫറൻസ് ഹാൾ എന്നിവയും സജീകരിച്ചിട്ടുണ്ട്.പുതിയ കെട്ടിടത്തിനു മുകളിൽ 3000 സ്‌ക്വയർ ഫീറ്റിൽ മഴമറ കൃഷിയും ആരംഭിച്ചിട്ടുണ്ട്. ജൈവപച്ചക്കറി ഉത്പ്പാദനവും വിപണനവും ഇതിനോടകം നടന്നുവരുന്നു. മന്ദിരത്തിന്റെ ഉദ്ഘാടനം തിങ്ക3ളാഴ്ച്ച വൈകുന്നേരം നാലിന് ചേരുന്ന യോഗത്തിൽ മന്ത്രി എം.എം. മണി നിർവഹിക്കും.പി.ജെ.ജോസഫ് എംഎൽഎ അധ്യക്ഷത വഹിക്കും.നീതി സൂപ്പർ മാർക്കറ്റ് ആന്റ് ഇക്കോഷോപ്പിന്റെ ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്‌സൺ പ്രഫ.ജെസി ആന്റണി നിർവഹിക്കും. മണക്കാട് പഞ്ചായത്ത് പ്രസിഡന്റ് വത്സ ജോൺ കോൺഫറൻസ്ഹാൾ ഉദ്ഘാടനവും ജോയിന്റ് രജിസ്ട്രാർ എസ്. ഷേർലി സ്‌ട്രോംഗ് റൂം ഉദ്ഘാടനവും ജോയിന്റ് ഡയറക്ടർ കെ.എസ്. കുഞ്ഞുമുഹമ്മദ് മുറ്റത്തെ മുല്ല പദ്ധതിയുടെ ഉദ്ഘാടനവും നടത്തും. ഡെപ്യൂട്ടി രജിസ്ട്രാർ എം.കെ. സുരേഷ്‌കുമാർ നിക്ഷേപ പദ്ധതിയുടെയും പ്ലാനിംഗ് എആർ പി.എം. സോമൻ വായ്പാ വിതരണവും നടത്തും. ജില്ലാ ബാങ്ക് ജനറൽ മാനേജർ എ.ആർ. രാജേഷ് സുവനീർ പ്രകാശനം നടത്തും. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.ബിനോയി മുൻ പ്രസിഡന്റുമാരെ ആദരിക്കും. ഡെപ്യൂട്ടി രജിസ്ട്രാർ ശോഭനകുമാരി ഉപഹാര സമർപ്പണവും നടത്തും.ബാങ്ക് പ്രസിഡന്റ് വി.ബി. ദിലീഷ്‌കുമാർ സ്വാഗതവും ഡയറക്ടർ എൻ. ശശിധരൻ നായർ നന്ദിയും പറയും. വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് വി.ബി. ദിലീപ്കുമാർ, സെക്രട്ടറി നിർമൽ ഷാജി, കെ.ശശിധരൻ നായർ, കിഷോർ ലാൽ, ടി.ആർ. സോമൻ എന്നിവർ പങ്കെടുത്തു.