കട്ടപ്പന: ഭിന്നശേഷിക്കാരുടെ ലോകകപ്പ് ക്രിക്കറ്റിൽ കീരീടം നേടിയ ഇന്ത്യൻ ടീമിൽ അംഗമായ ഇടുക്കി സ്വദേശി അനീഷ് പി.രാജന് കട്ടപ്പനയിൽ സ്വീകരണം നൽകി. മാദ്ധ്യമ പ്രവർത്തക കൂട്ടായ്മ, മർച്ചന്റ്സ് യൂത്ത് വിങ്, ഫ്രണ്ട്സ് ഓഫ് കട്ടപ്പന, ചിരിക്ലബ്, ഇല നേച്ചർക്ലബ്ബ്, യൂത്ത് യുണൈറ്റഡ് ക്ലബ്ബ്, ഫ്രണ്ട്സ് ഓഫ് അഞ്ചുരുളി, കട്ടപ്പനക്കാരൻ എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.
ഇടുക്കിക്കവലയിൽ നിന്നും തുറന്ന വാഹനത്തിലാണ് അനീഷിനെ വേദിയിലേക്ക് സ്വീകരിച്ച് കൊണ്ടുവന്നത്. തുടർന്ന് നടന്ന സമ്മേളനം നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി ഉദ്ഘാടനം ചെയ്തു. എൻ.വി സജീവ് അദ്ധ്യക്ഷത വഹിച്ചു.