തൊടുപുഴ: 5, 6, 7 തീയതികളിൽ നടത്താനിരുന്ന ഇടുക്കി ഷോർട്ട് ഫിലിം ഫെസ്റ്റ് ചില സാങ്കേതിക കാരണങ്ങളാൽ 19, 20, 21 തീയതികളിലേക്ക് മാറ്റി. ഇടുക്കി പ്രസ്ക്ലബ്ബും തൊടുപുഴ അൽ- അസർ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസും സംയുക്തമായി മാദ്ധ്യമപ്രവർത്തകൻ സനൽ ഫിലിപ്പിന്റെ ഓർമയ്ക്കായി രണ്ടാമത് ഷോർട്ട് ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്. ഒന്നും രണ്ടും സ്ഥാനം നേടുന്ന ചിത്രങ്ങൾക്ക് യഥാക്രമം 25,000, 15000 രൂപയും ഫലകവും പ്രശസ്തി പത്രവും നൽകും. കൂടാതെ സ്‌പെഷ്യൽ ജൂറി പുരസ്‌കാരവും നൽകും. മികച്ച നടൻ/ നടി, മികച്ച സംവിധായകൻ, മികച്ച കാമറാമാൻ എന്നീ വിഭാഗങ്ങളിൽ തിരഞ്ഞെടുക്കുന്നവർക്കും പുരസ്‌കാരങ്ങളുണ്ടാകും. മത്സരത്തിന് ചിത്രങ്ങൾ സമർപ്പിക്കേണ്ട അവസാന തീയതി ഏഴാണ്. ടൈറ്റിൽ ഗ്രാഫിക്‌സുകൾ ഉൾപ്പെടെ ചിത്രത്തിന്റെ ദൈർഘ്യം 30 മിനുട്ടിൽ കവിയരുത്. 500 രൂപയാണ് എൻട്രി ഫീസ്. മത്സരത്തിലേക്ക് ചിത്രങ്ങൾ ഡിവിഡി/ പെൻഡ്രൈവിൽ, പോസ്റ്റൽ/ കൊറിയർ ആയോ pressclubidukkievents@gmail.com എന്ന അഡ്രസിൽ ഓൺലൈനിലോ (We transfer or Google drive) സമർപ്പിക്കാം. 2018 ജനുവരി ഒന്ന് മുതൽ 2019 ആഗസ്റ്റ് 28 വരെ മലയാള ഭാഷയിൽ നിർമ്മിച്ച ചിത്രങ്ങളാണ് മേളയിൽ പരിഗണിക്കുന്നത്. ചലച്ചിത്ര ടെലിവിഷൻ മേഖലയിലെ പ്രമുഖർ അടങ്ങുന്ന പാനലാകും വിജയികളെ തിരഞ്ഞടുക്കുക. കൂടുതൽ വിവരങ്ങൾക്ക് +91 8547501750, 9744708816 എന്ന ഫോൺ നമ്പരുകളിൽ ബന്ധപ്പെടുകയോ www.pressclubidukki.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം. മത്സരത്തിലേക്ക് ചിത്രങ്ങൾ അയയ്‌ക്കേണ്ട വിലാസം സെക്രട്ടറി, ഇടുക്കി പ്രസ് ക്ലബ്ബ്, പ്രസ് ക്ലബ്ബ് ബിൽഡിംഗ്‌സ്, തൊടുപുഴ, 685584. ഫെഡറൽ ബാങ്ക്, തൊടുപുഴ. അക്കൗണ്ട് നമ്പർ: 11210100276189, ഐ.എഫ്.എസ്.സി കോഡ്-FDRL0001121 എന്ന അക്കൗണ്ടിൽ എൻട്രി ഫീസ് അടയ്ക്കാം. A/c Name – Idukki Press Club Thodupuzha.