കുമളി : വിശ്വകർമ്മ സഭ പീ രുമേട് താലൂക്ക് യൂണിയൻ ഉപ്പുതറ ശാഖയുടെ ഋഷി പഞ്ചമി ആഘോഷം ചൊവ്വാഴ്ച ഉപ്പുതറയിൽനടക്കും പീരുമേട് താലൂക്ക് യൂണിയനുകീഴിലുള്ള വിവിധ ശാഖകളിൽ വിശ്വകർമ്മ ദേവപൂജ , സമൂഹപ്രാർത്ഥന, വിശ്വകർമ്മ പ്രശ്‌നോത്തരി മത്സരം, പ്രഭാഷണം, അന്നദാനം എന്നിവ നടക്കുമെന്ന് കേരള വിശ്വകർമ്മ സഭ താലൂക്ക് യൂണിയൻ സെക്രട്ടറി സതീഷ് പുല്ലാട്ട് അറിയിച്ചൂ സെപ്തംബർ 17ന് കുമളിയിൽ നടക്കുന്ന വിശ്വകർമ്മ ദിനാചരണ ത്തിന്റെ പതാകദിനവും അന്ന് നടക്കും