ഇടുക്കി: ഓണത്തിന് മുന്നോടിയായി ജില്ലയിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ പ്രത്യേക പരിശോധനകൾ ഉണ്ടാകുമെന്ന് വകുപ്പ് മേധാവികൾ അറിയിച്ചു. ക്ഷീര വികസന വകുപ്പിന്റെ നേതൃത്വത്തിൽ കുമളി ചെക്ക് പോസ്റ്റിൽപാൽ പരിശോധന നടത്തും. സംസ്ഥാനത്തിന് പുറത്ത് നിന്ന് മായം കലർത്തിയ പാൽ ജില്ലാ അതിർത്തി വഴി വരുന്നത് ഒഴിവാക്കാനാണ് പരിശോധന. എക്‌സൈസ് വനം പൊലീസ് വകുപ്പുകളുടെ നേതൃത്വത്തിലും അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധനയുൺണ്ടാകും. ഓണത്തിനോടനുബന്ധിച്ചുള്ള അവധി ദിവസങ്ങളിൽ രാത്രികാലങ്ങളിൽ വനപ്രദേശങ്ങലിൽ മാലിന്യം തള്ളാൻ സാധ്യത ഉള്ളതിനാൽ ഇത്തരം സ്ഥലങ്ങളിലും വനം വകുപ്പിന്റെ പ്രത്യേക നിരീക്ഷണം ഉണ്ടൺായിരിക്കും. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിലും പ്രത്യക പരിശോധന നടത്തും. ഓണത്തോനുബന്ധിച്ച് തുടർച്ചയായ അവധി ദിവസങ്ങളായതിനാൽ ജില്ലയിലെ സർക്കാർ ഓഫീസുകളിൽ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലിസ് മേധാവി ആവശ്യപ്പെട്ടു. വിവിധ വകുപ്പുകൾ നടപ്പാക്കുന്ന പരിശോധനകൾക്ക് പൊലീസിന്റെ സഹകരണമുണ്ടാവുമെന്നും ജില്ലാ പൊലിസ് മേധാവി ടി.നാരയണൻ അറിയിച്ചു.