തൊടുപുഴ: നെടുങ്കണ്ടം കസ്റ്റഡി മരണത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്റെ സിറ്റിംഗ് സെപ്തംബർ നാലിന് രാവിലെ 11ന് തൊടുപുഴ പി.ഡബ്ല്യൂ.ഡി റസ്റ്റ്ഹൗസിൽ നടത്തും. രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട് വിവരങ്ങൾ നൽകാൻ ആഗ്രഹിക്കുന്നവർക്ക് സിറ്റിംഗിൽ പങ്കെടുക്കാം.