വെങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ കീഴിലുള്ള ചെറായിക്കൽ ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ രണ്ടിന് നടക്കും. 101നാളികേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, മഹാഗണപതിയൂട്ട്, മുക്കുറ്റി അർച്ചന എന്നിവ ക്ഷേത്രം മേൽശാന്തി വൈക്കം ബെന്നിയുടെ മുഖ്യകാർമികത്വത്തിൽ നടക്കുമെന്ന് ക്ഷേത്രം മാനേജർ അശോക്‌കുമാർ കെ.ആർ അറിയിച്ചു.