വെങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം വെങ്ങല്ലൂർ ശാഖയുടെ കീഴിലുള്ള വയൽവാരം കുടുംബയോഗം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പഴുപ്ലായ്ക്കൽ ഗിരിദാസിന്റെ വീട്ടിൽ ചേരും. ശാഖാ പ്രസിഡന്റ് കെ.ആർ. അശോക്‌കുമാർ അദ്ധ്യക്ഷത വഹിക്കും. ശാഖാ സെക്രട്ടറി പി.ആർ. ശശി സ്വാഗതമാശംസിക്കും. ഗുരുദേവ ജയന്തി ആഘോഷം, വജ്രജൂബിലി ആഘോഷം എന്നിവയെപ്പറ്റി വിശദമായി ചർച്ച ചെയ്യുമെന്ന് കുടുംബയോഗം കൺവീനർ തങ്കമണി വയമ്പാടത്ത് അറിയിച്ചു.