mp

ചെറുതോണി:കുടിയിറക് ഭീഷണി നേരിടുന്ന തട്ടേക്കണ്ണിയിൽ ഡീൻ കുര്യാക്കോസ് എം പി സന്ദർശനം നടത്തി.
തട്ടേക്കണ്ണി കോടാലിപ്പാറ മേഖലയിൽ താമസിക്കുന്ന പന്ത്രണ്ട് കുടുംബങ്ങൾ കുടിയിറക്ക് ഭീഷണി നേരിടുന്ന സാഹചര്യത്തിലാണ് ഡീൻ കുര്യാക്കോസ് സ്ഥലത്ത് സന്ദർശനം നടത്തിയത്. ഭൂമി സംരക്ഷിക്കുന്നതിനും കർഷകരുടെ ആശങ്കകൾ പരിഹരിക്കുന്നതിനും ശക്തമായ ഇടപെടൽ നടത്തുമെന്നും ജില്ലാ ഭരണകൂടം കാര്യമായ ഇടപെടൽ നടത്താത്തതാണ് ഇത്തരമൊരു സാഹചര്യം ശ്രഷ്ടിച്ചതെന്നും എം. പിപറഞ്ഞു. പട്ടയം ലഭ്യമാക്കുമെന്ന് പ്രദീക്ഷിച്ചിരിക്കെയാണ്
1968 മുതൽ ഈ ഭാഗത്ത് താമസിച്ചു വരുന്ന തങ്ങളോട് കൈവശഭൂമിയേ സംബന്ധിച്ച് രേഖകൾ ഹാജരാക്കാൻ നേര്യമംഗലം ഫോറസ്റ്റ് അധികൃതർ ആവശ്യപ്പെട്ടതെന്ന് പ്രദേശവാസികൾ പറഞ്ഞു. മുൻബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഗസ്തി അഴകത്ത്. കഞ്ഞികുഴി പഞ്ചായത്ത് പ്രസിഡന്റ് രാജേശ്വരി രാജൻ, വൈസ് പ്രസിഡന്റ് ജോസ് ഊരക്കാട്ടിൽ, അപ്പച്ചൻ ഏറാത്ത്, ജോർജ് ആഞ്ഞിലി കുഴി എന്നിവർ എം പിക്കൊപ്പം ഉണ്ടായിരുന്നു.