കട്ടപ്പന: കാലാവസ്ഥാ വ്യതിയാനത്തിൽ വീർപ്പുമുട്ടുന്ന പ്രകൃതിയെ തണലണിയിക്കുവാൻ പരിസ്ഥിതി സംഘടനയായ ഇലയുടെ ഹരിതവനം കാമ്പയിൻ.

ഇന്ന് ഉച്ചയ്ക്ക് 2 ന് നരിയമ്പാറ കോളേജ് മലയിൽ തേജസ് ക്ലബുമായി ചേർന്ന് ഹരിതവനം പദ്ധതിക്ക് തുടക്കം കുറിക്കും.

100 ഏക്കറോളം വരുന്ന സ്ഥലത്ത് ഒരു ഭാഗം ഈ പദ്ധതിയിലേക്ക് ഉപയോഗപ്പെടുത്തുന്നു. ഇല്ലി, പ്ലാവ്, നെല്ലി, പുളി, മുതൽ, കാലവസ്ഥക്കനുസൃതമായ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതോടൊപ്പം അവയുടെ പരിപാലനവും സംഘടന ലഷ്യമിടുന്നു. ഇല സംസ്ഥാന പ്രസിഡന്റ് സജിദാസ് മോഹൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിക്കും.