മറയൂർ: പാമ്പാറ്റിൽ കാട്ടുപോത്തിന്റെ ജഡം അഴുകിയ നിലയിൽ കണ്ടെത്തി. കാന്തല്ലൂർ റേഞ്ചിന്റെ പരിധിയിൽ ചിന്നവര ഭാഗത്ത് ഒരു കർഷകന്റെ കൃഷിയിടത്തിൽ സമീപത്തായിട്ടാണ് വെള്ളത്തിൽ മുങ്ങിയ നിലയിൽ കാട്ടുപോത്തിന്റെ ജഡം കണ്ടത്. കഴിഞ്ഞ മഴക്കാലത്ത് ഒഴുക്കിൽപ്പെട്ടതാണെന്നാണ് പ്രാഥമിക നിഗമനം. കാന്തല്ലൂർ റേഞ്ച് ഓഫീസിലെ ഉദ്യോഗസ്ഥർ മേൽ നടപടികൾ സ്വീകരിച്ചു.