മുട്ടം: മുൻപിൽ പോയ സ്വകാര്യ ബസ് അപ്രതീക്ഷിതമായി നിർത്തിയപ്പോൾ ഈ ബസ്സിൽ ഇടിക്കാതിരിക്കാൻ സഡൻ ബ്രേക്ക് ചെയ്ത കെഎസ്ആർടിസി ബസിലെ കണ്ടക്ടർ തലയടിച്ചുവീണ് പരുക്കേറ്റു.ഇന്നലെ അറക്കുളത്ത് വെച്ചാണ് സംഭവം. കോട്ടയം നെടുങ്കണ്ടം കെഎസ്ആർടിസി ബസിലെ കണ്ടക്ടർ അജയകുമാർ ഈ സമയം ടിക്കറ്റ് കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്നു ബ്രേക്ക് ചവിട്ടിയപ്പോൾ കണ്ടക്ടർ തലതല്ലി വീഴുകയായിരുന്നു.അജയകുമാറിന്റെ തലക്ക് 5 തുന്നിക്കെട്ടുണ്ട്. തലയിൽ നിന്നും രക്തം വാർന്നു ക്ഷീണിതയനായെങ്കിലും കണ്ടക്ടറും ഡ്രൈവർ സുമേഷും ചേർന്ന് നെടുങ്കണ്ടത്തിന് യാത്ര തുടർന്നു. കെഎസ്ആർടിസി ബസ് യാത്രക്കാരുമായി ആശുപത്രിയിലെത്തിയാണ് കണ്ടക്ടറെ ചികിത്സിച്ചത്. യാത്ര തുടരാൻ അരമണിക്കൂറെടുത്തെങ്കിലും യാത്രക്കാർ ഇവർക്ക് സഹായമായി കൂടെ നിന്നു.