മൂലമറ്റം: മൂലമറ്റം ഇന്റർമീഡിയറ്റ് റോഡിൽ പൂവത്തിനാൽ സജിയുടെ വീടിന് സമീപമുള്ള മുറിയിലിരുന്ന ഗ്യാസ് സിലണ്ടർ പൊട്ടിത്തെറിച്ച് മുറി പൂർണമായും തകർന്നു.വെള്ളിയാഴ്ച രാത്രി 12.30 നായിരുന്നു സംഭവം.സമീപത്തുള്ള കോഴിഫാമിലേക്ക് വെളിച്ചം കിട്ടാൻ ജനറേറ്റർ ഈ മുറിയിൽ വെച്ച് പ്രവർത്തിപ്പിച്ചിരുന്നു. ഇവിടെ അറക്കപ്പൊടിയും സൂക്ഷിച്ചിരുന്നു. ജനറേറ്ററിൽ നിന്നും തീപ്പൊരി അറക്ക പൊടിയിൽ വീണ് കത്തിയാണ് ഗ്യാസ് സിലണ്ടറിന് തീപിടിച്ചത് എന്ന് കരുതുന്നു. രാത്രിയായതിനാൽ സമീപത്ത് ആരും ഇല്ലാതിരുന്നതിനാൽ വലിയ അപകടമാണ് ഒഴിവായത്.കാഞ്ഞാർ ജനമൈത്രി പോലീസ് എസ് ഐ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, മൂലമറ്റം അഗ്നി രക്ഷാ സേനയും സ്ഥലത്തെത്തിയിരുന്നു.