കണ്ണൂർ: സിറ്റി ആദികടലായിയിൽ കഴിഞ്ഞദിവസം അറക്കൻ അബ്ദുൾ റൗഫ് എന്ന കട്ട റൗഫിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികൾ ജില്ല വിട്ടതായി സൂചന. കൊലപാതകവുമായി ബന്ധപ്പെട്ട് 30 പേരെ കസ്റ്റഡിയിലെടുത്ത് അന്വേഷണസംഘം ചോദ്യം ചെയ്തു. പ്രതികളെ ഉടൻ പിടികൂടാനാവുമെന്നാണ് പൊലീസ് പറയുന്നത്.
ചോദ്യം ചെയ്തവരിൽ നിന്ന് പ്രതികളെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. കണ്ണൂർ സിറ്റി, കണ്ണൂർ ടൗൺ, വളപട്ടണം, തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധികളിൽ പ്രതികൾക്കായി റെയ്ഡ് നടന്നു വരികയാണ്. കണ്ണൂർ ഡിവൈ..എസ്.പി പി.പി. സദാനന്ദൻ, സിറ്റി സി..ഐ പി.ആർ. സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം. റൗഫിന്റെ കൂടെ അവസാനമായി യാത്ര ചെയ്ത സുഹൃത്ത് ഫർഹാനെയും പൊലീസ് ചോദ്യം ചെയ്തു. മുഖംമൂടി സംഘമാണ് ആക്രമിച്ചതെന്നാണ് ഫർഹാൻ മൊഴി നൽകിയത്.