ramesh-chennithala

തലശേരി: മുൻ എം.പി എ.സമ്പത്തിന്റെ ക്യാബിനറ്റ് നിയമനം ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. കേരളത്തിന്റെ ചരിത്രത്തിലാദ്യമായാണ് തോറ്റ എം.പിയെ സംസ്ഥാന സർക്കാർ ക്യാബിനറ്റ് പദവിയുള്ള പ്രതിനിധിയാക്കുന്നതെന്നും ഇത് നീതീകരിക്കാനാവില്ലെന്നും പ്രളയ സെസ് ഏർപ്പെടുത്തിയ ദിനത്തിലാണ് നിയമനമെന്നും ചെന്നിത്തല പറഞ്ഞു. കാർഷിക കടങ്ങൾക്ക് മൊറൊട്ടോറിയം പ്രഖ്യാപിക്കുന്നതിൽ സർക്കാരിന് ആത്മാർത്ഥതയില്ല. ഡിസംബർ 31 വരെയെങ്കിലും മൊറട്ടോറിയം നൽകണം. കേന്ദ്ര സർക്കാരും ആർ.ബി.ഐ ഗവർണറും ഇടപെടണമെന്നും ഇക്കാര്യം ഉന്നയിച്ച് ആർ.ബി.ഐ ഗവർണർക്ക് കത്തു നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.