കാഞ്ഞങ്ങാട്: റോഡരികിലൂടെ നടന്നു പോവുകയായിരുന്ന വയോധികനെ ഇടിച്ചിട്ട കാറിന്റെ ഡ്രൈവർക്ക് കോടതി രണ്ടായിരം രൂപ പിഴയിട്ടു.പടന്ന ഓരിമുക്ക് എം.കെ.ഹൗസിലെ എം.അബ്ദുൽ ഖാദറിനെയാണ് (34) ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി (ഒന്ന്) പിഴയിട്ടത്. ചെറുവത്തൂർ തിമിരി വടക്കേ വളപ്പിലെ വി.വി.കുഞ്ഞപ്പനാണ് (76) അപകടത്തിൽ പരിക്കേറ്റത്.