കാഞ്ഞങ്ങാട് : വീട് കുത്തിത്തുറന്ന് 25 പവന്റെ ആഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. പ്രവാസി അരവിന്ദന്റെ മാണിക്കോത്തെ ശബരി വീട്ടിലാണ് മോഷണം നടന്നത്. അരവിന്ദനും കുടുംബവും ഏറെ വർഷമായി ഗൾഫിലാണ്. ഇന്നലെ രാവിലെയാണ് അരവിന്ദന്റെ പിതാവ് അപ്പക്കുഞ്ഞി വീടിന്റെ പിറകുവശത്തെ ജനൽ തകർത്തതായി കണ്ടെത്തിയത്. അപ്പക്കുഞ്ഞിയുടെ പരാതിയിൽ ഹോസ്ദുർഗ് പോലീസ് കേസെടുത്തു.