shuhaib-muder
shuhaib muder

മട്ടന്നൂർ : യൂത്ത് കോൺഗ്രസ്‌ മട്ടന്നൂർ നിയോജക മണ്ഡലം സെക്രട്ടറി എസ്.പി. ഷുഹൈബിനെ വെട്ടിക്കൊന്ന കേസിൽ സി.ബി.ഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് പിതാവ് സി.പി. മുഹമ്മദ് പറഞ്ഞു. ഗൂഢാലോചനയിൽ നേതാക്കൾക്ക് പങ്കുള്ളതിനാലാണ് സർക്കാർ സി.ബി.ഐ അന്വേഷണത്തെ എതിർക്കുന്നത്. ഖജനാവിൽ നിന്ന് കോടികൾ ചെലവഴിച്ചാണ് സർക്കാർ ഡൽഹിയിൽ നിന്ന് സുപ്രീംകോടതി അഭിഭാഷകനായ വിജയ് ഹൻസാരിയെ കൊണ്ടുവന്നത്. തന്റെ മകനെ കൊലപ്പെടുത്തിയ പ്രതികൾ നാട്ടിൽ വിലസി നടക്കുകയാണ്. നീതി ലഭിക്കും വരെ പോരാടുമെന്നും മുഹമ്മദ് പറഞ്ഞു.