ടൈംടേബിൾ
14 ന് ആരംഭിക്കുന്ന അവസാന വർഷ പാർട്ട് II ബി.ഡി.എസ്. 2007 അഡ്മിഷൻ പരീക്ഷകളുടെ ടൈംടേബിളും 2008 അഡ്മിഷൻ സിലബസ് പരീക്ഷകളുടെ പുതുക്കിയ ടൈംടേബിളും പ്രസിദ്ധീകരിച്ചു.
ബി.എഡ്. പരീക്ഷാവിജ്ഞാപനം
ഇയർലി പാറ്റേൺ ബി.എഡ്. (2014 ഉം അതിനു മുൻപുമുള്ള അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ വിജ്ഞാപനം ചെയ്തു. പരീക്ഷകൾക്ക് 9 വരെ പിഴയില്ലാതെയും 13 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷയോടൊപ്പം മുമ്പ് എഴുതിയ പരീക്ഷയുടെ മാർക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സമർപ്പിക്കണം. പരീക്ഷാചെലവിന് അനുസൃതമായി പരീക്ഷാ ഫീസ് വിദ്യാർത്ഥികളിൽ നിന്നും ഈടാക്കും. പരീക്ഷാതീയതി പിന്നീട് അറിയിക്കും.